പ്രവേശനോത്സവം

2024- 25 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ മൂന്നാം തീയതി തിങ്കളാഴ്ച നടത്തപ്പെട്ടു. രക്ഷകർത്താക്കൾക്കൊപ്പം കുട്ടികൾ രാവിലെ 9 മണിയോടെ വിദ്യാലയത്തിൽ എത്തിച്ചേർന്നു. ക്ലാസ് ടീച്ചേഴ്സ് പുതുതായി എത്തിയ കുട്ടികളെ അവരവരുടെ ക്ലാസ് മുറികളിലേക്ക് കൊണ്ടുപോവുകയും ശേഷം നവാഗതരെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ സ്കൂളിലേക്ക് എതിരേൽക്കുകയും ചെയ്തു. ഈ വർഷത്തെ പ്രവേശനോത്സവത്തിൽ വിശിഷ്ട അതിഥിയായി എത്തിച്ചേർന്നത് ശ്രീ. വയലാർ രാമവർമ്മ ആയിരുന്നു. ഈശ്വര പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു. അദ്ദേഹം തന്റെ സ്കൂൾ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നതിനൊപ്പം തന്നെ സ്കൂൾ ജീവിതത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. എട്ടിലെയും ഒൻപതിലേയും കൂട്ടുകാർ എട്ടാം ക്ലാസിലെ പുതിയ കുട്ടികൾക്കായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ശാരീരിക പരിമിതികൾ മറികടന്ന് ഒമ്പതാം ക്ലാസിലെ മാസ്റ്റർ ജിനു പക്ഷിമൃഗാദികളുടെ ശബ്ദം അനുകരിച്ചത് കുട്ടികളിൽ വളരെ കൗതുകമുണ്ടാക്കി. സ്കൂൾ ഹെഡ്‍മിസ്‍ട്രസ് സിസ്റ്റർ ജോസ്ന യോഗ നടപടികൾക്ക് കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.

Comments