സ്കൂള്‍ പരിസ്ഥിതി ദിനാചരണത്തില്‍ അപ്രതീക്ഷിതമായി ഒരു വിശിഷ്ടാതിഥി സ്കൂളില്‍ സന്ദര്‍ശനം നടത്തി. ബഹുമാനപ്പെട്ട ധനകാര്യവകുപ്പ് മന്ത്രി ഡോ തോമസ് ഐസക്ക് ആണ് സ്കൂള്‍ സന്ദര്‍ശിച്ചത് . സ്കൂളില്‍ ഇന്ന് മുതല്‍ ട്രയല്‍ നടത്തുന്ന ഇന്ററാക്ടീവ് ടി വി ചാനലിന്റെ സംപ്രേഷണവും അദ്ദേഹം വിശദമായി കണ്ടു മനസ്സിലാക്കി . താല്‍ക്കാലികമായി സജ്ജമാക്കിയ സ്റ്റുഡിയോയില്‍ കുട്ടികള്‍ക്ക് പരിസ്ഥിതി സന്ദേശവും നല്‍കിയാണ് അദ്ദേഹം മടങ്ങിയത് .
ഹൈടെക്ക് വല്‍ക്കരണത്തിന്റെ സകല സാധ്യതകളും ക്ലാസ് മുറികളില്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങുന്നു എന്നതാണ് ഈ സ്കൂള്‍ വര്‍ഷത്തിലെ പ്രത്യേകത . ഇന്നത്തെ അസംബ്ലി മുഴുവന്‍ നടന്നത് താല്‍ക്കാലിക സ്റ്റുഡിയോ ഉപയോഗപ്പെടുത്തി ആയിരുന്നു . അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഒരു പുത്തന്‍ അനുഭവം ആയിരുന്നു ക്ലാസ് മുറിക്കുള്ളില്‍ തന്നെ സ്റ്റുഡിയോയില്‍ നിന്നുള്ള പരിപാടികള്‍ മുഴുവന്‍ പ്രൊജക്ടറിലൂടെ കാണാന്‍ കഴിഞ്ഞു എന്നത് .