News in Malayalam Dailies on 16th January 2012 about MIHS
ആലപ്പുഴ: സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ ആലപ്പുഴ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് എച്ച്എസ് മികച്ച രണ്ടാമത്തെ സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു. സ്കൂളില്‍ നിന്നും മത്സരിച്ച കുട്ടികള്‍ക്ക് അഞ്ച് എഗ്രേഡും 10 ബിഗ്രേഡും ലഭിച്ചു.
നമ്പര്‍ ചാര്‍ട്ടില്‍ സംസ്ഥാനതലത്തില്‍ രണ്ടാംസ്ഥാനവും മത്സരവിഭാഗത്തില്‍ മൂന്നാംസ്ഥാനവുമുള്‍പ്പെടെ 40 പോയിന്റുകള്‍ നേടി ഗണിതമേളയില്‍ ഒന്നാമതെത്തിയെങ്കിലും ഫസ്റ്റ് എഗ്രേഡില്ലാത്തതിനാല്‍ ഒന്നാംസ്ഥാനം ലഭിച്ചില്ല. നമ്പര്‍ ചാര്‍ട്ടില്‍ സരിതാ പണിക്കര്‍ രണ്ടാംസ്ഥാനവും എഗ്രേഡും നേടി. ഗെയിമില്‍ ജാസ്മിമോള്‍ മൂന്നാംസ്ഥാനവും എഗ്രേഡും നേടി. സ്റ്റില്‍മോഡലില്‍ സെബിന്‍ കെ. ബൈജു എഗ്രേഡ് നേടി. പസില്‍ വിഭാഗത്തില്‍ മനീഷ, അദര്‍ചാര്‍ട്ടില്‍ എം. അഖില, ജ്യാമിതീയ പാറ്റേണ്‍- ശിവരഞ്ജിനി, അപ്ളൈഡ് കണ്‍സ്ട്രക്ഷന്‍- വൈശാഖ്, പ്യുവര്‍ കണ്‍സ്ട്രക്്ഷന്‍- ചിഞ്ചു സാമുവല്‍, സിങ്കിള്‍ പ്രോജക്ട്- അമല്‍ ജയന്‍, വര്‍ക്കിംഗ് മോഡല്‍- എസ്. അനുപമ എന്നിവര്‍ ബിഗ്രേഡ് നേടി. കൂടാതെ ശാസ്ത്രമേളയില്‍ വര്‍ക്കിംഗ് മോഡല്‍ വിഭാഗത്തില്‍ സില്ല യേശുദാസ്, സി.ഒ. ഹരികൃഷ്ണ എന്നിവര്‍ക്ക് എഗ്രേഡും, പ്രവൃത്തി പരിചയമേളയില്‍ ജിനദേവ്, ഷെയിന്‍ യേശുദാസ് എന്നിവര്‍ക്ക് ബിഗ്രേഡും ലഭിച്ചു. സോഷ്യല്‍ സയന്‍സ് ക്വിസില്‍ സി.എസ്. അനുരാഗ്, ജ്യോതിസ് എന്നിവര്‍ ബിഗ്രേഡ് നേടി. സംസ്ഥാനത്തെ മികച്ച പിടിഎയ്ക്കുള്ള അവാര്‍ഡുനേടിയ പൂങ്കാവ് സ്കൂള്‍ കഴിഞ്ഞ 26 വര്‍ഷമായി സബ്ജില്ലാതലം മുതലുള്ള ശാസ്ത്രമേളകളില്‍ മികച്ച വിജയമാണ് കാഴ്ചവച്ചിരിക്കുന്നത്.