സേവ് എനെര്‍ജി പ്രോഗ്രാമിന്റെ സ്കൂള്‍തല ഉദ്ഘാടനം ജില്ല കോര്‍ഡിനെറ്റര്‍ ശ്രീ ടോംസ് ആന്റണി നിര്‍വഹിച്ചു . “ഇമ്മാകുലേറ്റ” എന്ന സ്കൂള്‍ ചാനലിലൂടെയാണ് അദ്ദേഹം ഊര്‍ജ്ജസംരക്ഷണ സെമിനാര്‍ നയിച്ചത് . മുഴുവന്‍ ക്ലാസ് റൂമുകളിലും ചാനലിലൂടെ ക്ലാസ് തത്സമയം സംപ്രേഷണം ചെയ്തു .
എല്‍ ഇ ഡി ബള്‍ബുകള്‍ നിര്‍മ്മിക്കുന്നതെങ്ങനെ ? എന്നതിന്റെ പ്രായോഗിക പരിശീലനം മുഹമ്മദന്‍സ് ബോയ്സ് സ്കൂള്‍ അദ്ധ്യാപകന് ശ്രീ പോള്‍ കുട്ടികള്‍ക്ക് നല്കി .
സ്കൂളിലെ ആയിരം വിദ്യാര്‍ത്ഥികള്‍ക്കും സ്കൂളിലെ എനെര്‍ജി ക്ലബ്ബിലെ കുട്ടികള്‍ എല്‍ ഇ ഡി ബള്‍ബുകള്‍ നിര്‍മ്മിച്ച് നല്‍കും . അത് വഴി ലഭിക്കുന്ന പണം ഉപയോഗിച്ച് ഒരു കുട്ടിയുടെ വീട് നിര്‍മ്മാണത്തില്‍ സഹായിക്കാനും എനെര്‍ജി ക്ലബ്ബും നല്ല പാഠം ക്ലബ്ബും ചേര്‍ന്ന് ആലോചിക്കുന്നത്