സ്കൂളിലെ നല്ലപാഠം ടീം ഈ വര്‍ഷവും “സഹപാഠിക്കൊരു വീട്” എന്ന പദ്ധതി നടപ്പിലാക്കുകയാണ്. 2008- ല്‍ സില്‍വര്‍ ജൂബിലി വര്‍ഷത്തിലാണ് ഈ പദ്ധതി ആരംഭിച്ചത്. നാട്ടിലെ സുമനസ്സുകളുടെയും, രക്ഷകര്‍ത്താക്കളുടെയും, പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും സഹായത്തോടെയും കുട്ടികള്‍ സ്കൂളില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലൂടെയുമാണ് ഇത്ര വര്‍ഷവും മുടക്കം ഇല്ലാതെ ഒരു കുട്ടിക്കെങ്കിലും ഒരോ വര്‍ഷവും കിടപ്പാടം ഒരുക്കുവാന്‍ കൂട്ടായ്മയ്ക്ക് കഴിഞ്ഞത്.…