ഇന്നത്തെ ( 2017 സെപ്തംബര്‍ 15 ) മെട്രോവാര്‍ത്ത ദിനപത്രത്തിലെ ഒന്നാം പേജ് വാര്‍ത്ത നമ്മുടെ സ്കൂളിനെ കുറിച്ചാണ് . ഒപ്പം ആലപ്പുഴയിലെ വിദ്യാഭ്യാസ പരീക്ഷണങ്ങള്‍ പ്രതിപാദിക്കുന്ന എഡിറ്റ് പേജിലും നമ്മുടെ സ്കൂളിലെ ഹൈടെക്ക് പരീക്ഷണങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നു . മെട്രോ വാര്‍ത്തയ്ക്ക് നന്ദി
Year: 2017
സഹപാഠിക്കൊരു കിടപ്പാടം – നമ്മുക്കൊരുമിച്ച് കൈകോര്‍ക്കാം
സ്കൂളിലെ നല്ലപാഠം ടീം ഈ വര്‍ഷവും “സഹപാഠിക്കൊരു വീട്” എന്ന പദ്ധതി നടപ്പിലാക്കുകയാണ്. 2008- ല്‍ സില്‍വര്‍ ജൂബിലി വര്‍ഷത്തിലാണ് ഈ പദ്ധതി ആരംഭിച്ചത്. നാട്ടിലെ സുമനസ്സുകളുടെയും, രക്ഷകര്‍ത്താക്കളുടെയും, പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും സഹായത്തോടെയും കുട്ടികള്‍ സ്കൂളില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലൂടെയുമാണ് ഇത്ര വര്‍ഷവും മുടക്കം ഇല്ലാതെ ഒരു കുട്ടിക്കെങ്കിലും ഒരോ വര്‍ഷവും കിടപ്പാടം ഒരുക്കുവാന്‍ കൂട്ടായ്മയ്ക്ക് കഴിഞ്ഞത്.…
കേരളത്തിലെ രണ്ടാമത്തെ മികച്ച പി ടി എ അവാര്‍ഡ്
കേരളത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്കൂള്‍ പി ടി എ എന്ന സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നമ്മുടെ സ്കൂളിന് . നാല് ലക്ഷം രൂപയും പ്രശസ്തിപത്രവും സെപ്തംബര്‍ 5 ന് കൊല്ലത്ത് വച്ച് നടന്ന സംസ്ഥാനതല അധ്യാപകദിനാഘോഷത്തില്‍ സമ്മാനിച്ചു . ഈ നേട്ടം സ്കൂളിന്‍റെ മുഴുവന്‍ അഭ്യൂദയകാംക്ഷികള്‍ക്കും സമര്‍പ്പിക്കുന്നു
Mathematics fair 2017 -More pictures
Maths fair was conducted on our school on 4/08/2017