2024 -25 അധ്യനവർഷത്തെ knowledge ക്ലബ്ബിന്റെ ഉദ്ഘാടനം പൂർവ്വവിദ്യാർത്ഥിയും ക്വിസ് മാസ്റ്ററുമായ ശ്രീ. വൈശാഖ് സി.ആർ നിർവ്വഹിച്ചു. സോഷ്യൽ സയൻസ് അദ്ധ്യാപിക ശ്രീമതി. റാണിമോൾ സ്വാഗതം ആശംസിച്ചു. സീനിയർ അധ്യാപകനായ ക്ലബ് പ്രവർത്തനങ്ങൾ വിശദമാക്കി .
Month: June 2024
അന്താരാഷ്ട്ര യോഗ ദിനം
സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി മേരി ഇമ്മക്യൂലേറ്റ് ഹൈസ്കൂളിൽ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന യോഗാ ദിന സന്ദേശം നൽകി. യോഗാസനത്തിന്റെ വിവിധ പോസ്റ്ററുകൾ കുട്ടികൾ അവതരിപ്പിച്ചു
പരിസ്ഥിതിദിന ക്വിസ്
ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പരിസ്ഥിതിദിന ക്വിസ് സംഘടിപ്പിക്കപ്പെട്ടു. പൂർവ്വവിദ്യാർത്ഥിയും , ക്വിസ് മാസ്റ്ററുമായ ശ്രീ. വൈശാഖ് ആണ് ക്വിസ് നടത്തിയത്. 105 കുട്ടികൾ ആണ് മത്സരത്തിൽ പങ്കെടുത്തത്. കുട്ടികൾക്ക് വളരെയധികം വിജ്ഞാനപ്രദമായിരുന്നു പരിസ്ഥിതിദിന ക്വിസ്.
വായനക്കളരി ഉദ്ഘാടനം
മേരി ഇമ്മക്കുലേറ്റ് ഹൈ സ്കൂൾ പൂമ്കാവിൽ 2024-25അധ്യയന വർഷത്തിലെ വായനക്കളരി ജൂൺ 11 നു ഉദ്ഘാടനം ചെയ്യപ്പെട്ടു. മുൻ പി.റ്റി.എ പ്രസിഡന്റ് ആയിരുന്ന ശ്രീ.സതീഷ് കെ.വി ആണ് കുട്ടികൾക്കായി പത്രം സ്പോൺസർ ചെയ്തത് .
സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം
മേരി ഇമ്മക്കുലേറ്റ് ഹൈ സ്കൂൾ പൂമ്കാവിൽ 2024-25അധ്യയന വർഷത്തിലെ സാമൂഹ്യശാസ്ത്ര ക്ലബ് ന്റെ ഉദ്ദ്ഘാടനം ജൂൺ 11ബുധനാഴ്ച സിസ്റ്റർ ലിൻസി ഫിലിപ്പ് നിർവഹിച്ചു.യോഗത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന ആശംസകൾ അർപ്പിച്ചു സംസാരിച്ചു.8,9ക്ലാസ്സ് കളിലെ സോഷ്യൽ സയൻസ് അംഗങ്ങളും അധ്യാപകരും പങ്കെടുത്തു. ഈ വർഷം നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികളുടെ രൂപരേഖ അധ്യക്ഷപ്രസംഗത്തിൽ കൺവീനർ റാണിമോൾ ഏ വി…