2024 -25 അധ്യനവർഷത്തെ knowledge ക്ലബ്ബിന്റെ ഉദ്‌ഘാടനം പൂർവ്വവിദ്യാർത്ഥിയും ക്വിസ് മാസ്റ്ററുമായ ശ്രീ. വൈശാഖ് സി.ആർ നിർവ്വഹിച്ചു. സോഷ്യൽ സയൻസ് അദ്ധ്യാപിക ശ്രീമതി. റാണിമോൾ സ്വാഗതം ആശംസിച്ചു. സീനിയർ അധ്യാപകനായ ക്ലബ് പ്രവർത്തനങ്ങൾ വിശദമാക്കി .
Day: June 25, 2024
അന്താരാഷ്ട്ര യോഗ ദിനം
സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി മേരി ഇമ്മക്യൂലേറ്റ് ഹൈസ്കൂളിൽ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന യോഗാ ദിന സന്ദേശം നൽകി. യോഗാസനത്തിന്റെ വിവിധ പോസ്റ്ററുകൾ കുട്ടികൾ അവതരിപ്പിച്ചു
പരിസ്ഥിതിദിന ക്വിസ്
ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പരിസ്ഥിതിദിന ക്വിസ് സംഘടിപ്പിക്കപ്പെട്ടു. പൂർവ്വവിദ്യാർത്ഥിയും , ക്വിസ് മാസ്റ്ററുമായ ശ്രീ. വൈശാഖ് ആണ് ക്വിസ് നടത്തിയത്. 105 കുട്ടികൾ ആണ് മത്സരത്തിൽ പങ്കെടുത്തത്. കുട്ടികൾക്ക് വളരെയധികം വിജ്ഞാനപ്രദമായിരുന്നു പരിസ്ഥിതിദിന ക്വിസ്.