സ്കൂളിന്‍റെ മെറിറ്റ് ഇവനിംഗ് ബഹുമാനപ്പെട്ട കേരള ധനകാര്യമന്ത്രി ഡോ തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മുപ്പത് കുട്ടികള്‍ക്ക് മന്ത്രി ഉപഹാരങ്ങള്‍ നല്‍കി.
കേരള വിദ്യാഭ്യാസവകുപ്പ് അഡീഷനല്‍ ഡി പി ഐ ശ്രീ ജിമ്മി കെ ജോസ് മുഖ്യപ്രഭാഷണം നടത്തി . പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റര്‍ ഗ്രേസി ജോര്‍ജ്ജ് സന്നിഹിതയായിരുന്നു.
ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ 341 കുട്ടികള്‍ ആണ് പരീക്ഷ എഴുതിയത്. എല്ലാവരും അഭിമാനാര്‍ഹമായ വിജയം നേടി.