സ്കൂളിലെ നല്ലപാഠം ടീം ഈ വര്‍ഷവും “സഹപാഠിക്കൊരു വീട്” എന്ന പദ്ധതി നടപ്പിലാക്കുകയാണ്. 2008- ല്‍ സില്‍വര്‍ ജൂബിലി വര്‍ഷത്തിലാണ് ഈ പദ്ധതി ആരംഭിച്ചത്. നാട്ടിലെ സുമനസ്സുകളുടെയും, രക്ഷകര്‍ത്താക്കളുടെയും, പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും സഹായത്തോടെയും കുട്ടികള്‍ സ്കൂളില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലൂടെയുമാണ് ഇത്ര വര്‍ഷവും മുടക്കം ഇല്ലാതെ ഒരു കുട്ടിക്കെങ്കിലും ഒരോ വര്‍ഷവും കിടപ്പാടം ഒരുക്കുവാന്‍ കൂട്ടായ്മയ്ക്ക് കഴിഞ്ഞത്. ഈ വര്‍ഷത്തെ വീട് നിര്‍മ്മാണം ആരംഭിക്കുകയാണ്. ഇതിനകം 30000/- രൂപ സമാഹരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. കിടപ്പുരോഗിയായ അച്ഛനൊപ്പം ഒറ്റമുറി കുടിലിലാണ് കുട്ടിയും കുടുംബവും കഴിയുന്നത്. സുമനുസ്സുകളുടെ സഹായം ഉണ്ടെങ്കില്‍ ഈ കുട്ടിയുടെ വീട് നിര്‍മ്മാണം ഈ വര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിയും. സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന ബാങ്ക് അക്കൌണ്ട് ഉപയോഗിക്കുക.
Account Number: 120101000015685
Account Name: TERRYWHITE JACOB
Bank and Branch: Indian Overseas Bank, Komalapuram
IFSC : IOBA0001201
കൂടുതല്‍ വിവരങ്ങള്‍ക്ക്
സിസ്റ്റര്‍ ലിസി ഇഗ്നേഷ്യസ് (94952 48058)