സി.വി രാമൻ ദിനാചരണം

പൂങ്കാവ് സ്‌കൂളിലെ സയൻസ് ക്ളബ്ബിന്റെ നേതൃത്വത്തിൽ സി.വി രാമൻ ദിനാചരണം നടത്തപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ്‌ ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ. രാമൻ പ്രഭാവം എന്ന കണ്ടെത്തലിന്‌ 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന്‌ അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ്. ഈ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തപ്പെട്ടു. സി.വി രാമനെ കുറിച്ചുള്ള സെമിനാർ അവതരണം ദീപ്തി നടത്തി. സി.വി രാമനെ കുറിച്ചുള്ള വിവിധ വിവരങ്ങൾ ഉൾപ്പെടുത്തി കൊണ്ട് വായനാ വൃത്തം തയ്യാറാക്കി. പൂർവ്വ വിദ്യാർത്ഥിയായ വൈശാഖിന്റെ നേതൃത്വത്തിൽ ഒരു സയൻസ് ക്വിസും നടത്തി.

Comments