ആലപ്പുഴ റവന്യൂ ജില്ല കലോത്സവത്തില്‍ ബാന്‍ഡ് വാദ്യത്തില്‍ ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിന്. തൃശൂര്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ച് സ്കൂള്‍ മത്സരിക്കും
![](http://www.mihs.in/wp-content/uploads/2017/12/WhatsApp-Image-2017-12-08-at-1.23.02-PM.jpeg)
MARY IMMACULATE HIGH SCHOOL Poomkavu
: L O V E : K N O W L E D G E : S E R V I C E :
ആലപ്പുഴ റവന്യൂ ജില്ല കലോത്സവത്തില്‍ ബാന്‍ഡ് വാദ്യത്തില്‍ ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിന്. തൃശൂര്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ച് സ്കൂള്‍ മത്സരിക്കും
കോഴിക്കോട് നടക്കുന്ന സംസ്ഥാനതല സ്കൂള്‍ ശാസ്ത്രോല്‍സവത്തില്‍ ജില്ലയ്ക്കഭിമാനമായി MIHS ലെ കുട്ടികള്‍. IT മേളയില്‍ പ്രൊജക്റ്റ് വിഭാഗത്തില്‍ രണ്ടാം സ്ഥാനം പ്രണവ്. റ്റി ബിജു കരസ്ഥമാക്കി. ഗണിതമേളയില്‍ 33 പോയിന്റോടെ രണ്ടാംസ്ഥാനവും നേടുകയുണ്ടായി. ശാസ്ത്രമേളയില്‍ വര്‍ക്കിംഗ് മോഡല്‍ വിഭാഗത്തില്‍ A ഗ്രേഡും ലഭിച്ചു.
Releasing of School News Paper “VOICE OF MIHS” by English Club.
ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നമ്മുടെ സ്കൂളിലെ ഡിജിറ്റല്‍ ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗം (അല്ല ക്ലാസ് ). സ്കൂളിലെ ഡിജിറ്റല്‍വല്‍ക്കരണത്തിലെ വൈവിധ്യം നേരിട്ട് കണ്ടു മനസ്സിലാക്കാന്‍ ആണ് അദ്ദേഹം സ്കൂള്‍ സന്ദര്‍ശിച്ചത്
ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥ് മാഷ് സ്കൂള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നു എന്ന് രാവിലെയാണ് അറിഞ്ഞത് . രാവിലെ 9.15 ന് അസംബ്ലി തുടങ്ങുന്ന സമയത്ത് തന്നെ മന്ത്രി എത്തി. ഇംഗ്ലിഷ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു ഇന്നത്തെ അസംബ്ലി . അസംബ്ലിവേളയില്‍ ബഹുമാനപ്പെട്ട മന്ത്രി സ്കൂളില്‍ ആരംഭിക്കുന്ന ഡിജിറ്റല്‍ ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂമിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു…