ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥ് മാഷ് സ്കൂള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നു എന്ന് രാവിലെയാണ് അറിഞ്ഞത് . രാവിലെ 9.15 ന് അസംബ്ലി തുടങ്ങുന്ന സമയത്ത് തന്നെ മന്ത്രി എത്തി. ഇംഗ്ലിഷ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആയിരുന്നു ഇന്നത്തെ അസംബ്ലി . അസംബ്ലിവേളയില് ബഹുമാനപ്പെട്ട മന്ത്രി സ്കൂളില്‍ ആരംഭിക്കുന്ന ഡിജിറ്റല്‍ ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു . കിന്‍ഡില്‍ ഇ-റീഡറുകളുടെ സഹായത്തോടെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ വായനലോകത്ത് ആയാസമില്ലാതെ വായിക്കാന്‍ ഉള്ള വായനമുറിയാണ് ഡിജിറ്റല്‍ ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂം കൊണ്ട് ലക്ഷ്യമിടുന്നത്.
തുടര്‍ന്ന് സ്കൂളിലെ സ്റ്റുഡിയോയില്‍ നിന്ന് അദ്ദേഹം കുട്ടികളെ അഭിസംബോധന ചെയ്തു . ഈ വര്‍ഷം രസതന്ത്രത്തില്‍ നോബല്‍ സമ്മാനിതമായ കണ്ടുപിടുത്തത്തിന്റെ പ്രത്യേകതയാണ് അദ്ദേഹം കുട്ടികള്‍ക്ക് വിശദീകരിച്ച് കൊടുത്തത് . പത്ത് മിനിറ്റ് നീണ്ടുനിന്ന ഒരു പ്രഭാഷണം ആയിരുന്നില്ല . ശരിക്കും ഒരു രസതന്ത്രം ക്ലാസ് തന്നെയായിരുന്നു മാഷിന്റെത്.
സ്റ്റുഡിയോയില്‍ നിന്ന് ക്ലാസ് മുറിയിലേക്കുള്ള സംപ്രേഷണം അദ്ദേഹം നടന്നു കണ്ടു . അതിനുശേഷം സ്റ്റുഡിയോയില്‍ എത്തി വിശദാംശങ്ങള്‍ ചോദിച്ച് മനസ്സിലാക്കി അരമണിക്കൂറോളം സ്കൂളില്‍ ചെലവഴിച്ചാണ് അദ്ധേഹം മടങ്ങിയത്.